സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം ഓഗസ്റ്റ് 28നാണ് റിലീസ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18000 ടിക്കറ്റുകളാണ് വിറ്റുപോയതെന്ന് ബുക്ക് മൈ ഷോയുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.
എങ്ങനെയുള്ളതായിരിക്കും മോഹന്‍ലാല്‍ ചിത്രം എന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. പാന്‍ ഇന്ത്യന്‍ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹന്‍ലാലിനെ നായകനാക്കി ആലോചിക്കുന്നത്. നേരത്തെ നേര് എന്ന ഒരു സിനിമ വന്‍ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹന്‍ലാലിനെ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ് എന്നും സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാല്‍ ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്നാണ് പ്രതീക്ഷ.