ആലപ്പുഴ: ആലപ്പുഴയിൽ ഗെയിം കളിക്കാൻ ഫോൺ കൊടുക്കാത്തതിൻ്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം നടന്നത്. തലവടി സ്വദേശികളായ മോഹൻലാലിന്റെയും അനിതയുടെയും മകൻ ആദിത്യൻ (13) ആണ് മരിച്ചത്.
രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതിരുന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ എടത്വ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.