+

ജർമനിയിൽ ട്രെയിൻ പാളംതെറ്റി അപകടം ; നാല് മരണം

ജർമനിയിൽ ട്രെയിൻ പാളംതെറ്റി അപകടം ; നാല് മരണം

ബെർലിൻ: ദക്ഷിണ ജർമനിയിൽ ട്രെയിൻ പാളംതെറ്റി മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനിൽ. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം എന്തെന്നതിൽ വ്യക്തത വന്നിട്ടില്ല. സിഗ്മറിംഗൻ പട്ടണത്തിൽനിന്ന് ഉൽം നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിൻ വനത്തിന് നടുവിൽവെച്ചാണ് പാളംതെറ്റിയത്.

വശത്തേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലാണ് ബോഗികളുള്ളത്. രക്ഷാപ്രവർത്തകർ അതിന് മുകളിൽ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജർമൻ റെയിൽ ഓപ്പറേറ്ററായ ഡോയിച്ചെ ബാൻ പറയുന്നതനുസരിച്ച്, ഇതുവരെ വ്യക്തമല്ലാത്ത കാരണങ്ങളാൽ ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റി. നൂറോളം യാത്രക്കാരുള്ളതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്.

facebook twitter