ചേരുവകള്‍
1.മീന്‍ 250 ഗ്രാം
മുട്ട ഒരെണ്ണം
വെളുത്തുള്ളി – നാല് അല്ലി
ഉള്ളിത്തണ്ട് അരിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല് ടീ സ്പൂണ്‍
കുരുമുളക് പൊടി ഒരു ടീ സ്പൂണ്‍
ചീര അരിഞ്ഞത് ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ ഒരുമിച്ചാക്കി മിക്സിയില്‍ അരച്ചെടുക്കുക.
അതിലേക്ക് ചീര അരിഞ്ഞതും, ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക.
അതില്‍ നിന്നും ചെറിയ ഉരുളകള്‍ എടുത്ത് പരത്തുക.
ഫ്രൈ പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക
ശേഷം കട്ലറ്റ് വറുത്തെടുക്കുക.