കൈ പൊള്ളിച്ച് പൊന്ന് ; സ്വര്‍ണം പവന്‍ വില 75,000ലേക്കോ? ഇന്നും കുതിപ്പ്

11:43 AM Apr 21, 2025 | Kavya Ramachandran

റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കുതിക്കുകയാണ് സ്വര്‍ണവില. പവന് വില 75,000 കടക്കുമെന്നാണ് സൂചന. തുടര്‍ച്ചയായി വില കൂടുന്നതാണ് നിലവിലെ അവസ്ഥ. സര്‍വ്വകാല റോക്കോര്‍ഡിലാണ് ഇന്നും ആഭ്യന്തര വിപണിയില്‍ വ്യാപാരം നടക്കുന്നത്. 

അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് കേരളത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കപ്പോര് ശക്തമായതാണ് അന്തര്‍ദേശീയ വിപണിയെ ആശങ്കയിലാക്കിയത്. ചൈനക്കെതിരെ 104 ശതമാനം നികുതിയാണ് അമേരിക്ക ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ പകരച്ചുങ്കവും ചൈനയുടേയും കാനഡയുടേയും തിരിച്ചടിയുമാണ് സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് കണക്കു കൂട്ടല്‍. ഏപ്രില്‍ രണ്ട് മുതല്‍ നിലവില്‍ വന്ന ട്രംപിന്റെ പുതിയ താരിഫ് നയം പ്രാബല്യത്തില്‍ സ്വര്‍ണ വില വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്നും നേരത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.


22 കാരറ്റ് പവന്‍ സ്വര്‍ണത്തിന് 72,120 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിനാകട്ടെ 9015 രൂപയുമായി. 560ഉം 70ഉം രൂപയുടെ വര്‍ധനയാണ് യഥാക്രമം പവനും ഗ്രാമിനും ഇന്നുണ്ടായിരിക്കുന്നത്.

ഇന്നത്തെ വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കൂടിയത് 70 രൂപ, ഗ്രാം വില 9,015

പവന്‍ കൂടിയത് 560 രൂപ, പവന്‍ വില 72,120

24 കാരറ്റ്
ഒരു ഗ്രാം കൂടിയത് 77 രൂപ, ഗ്രാം വില 9,835
പവന്‍ കൂടിയത് 616 രൂപ, പവന്‍ വില 78,680

18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 57 രൂപ, ഗ്രാം വില 7,376
പവന്‍ വര്‍ധന 456 രൂപ, പവന്‍ വില 59,008

സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം ഒരു സുരക്ഷിത ഉറവിടമാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം എക്കാലത്തും ഒരു ജനപ്രിയ നിക്ഷേപമാണ്. മറ്റു വിപണികളില്‍ നേരിടുന്ന നഷ്ടം നികത്താനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വില്‍ക്കുന്ന സാഹചര്യത്തിനും ഇപ്പോള്‍ സാധ്യതയുണ്ട്. സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് യഥാര്‍ഥത്തില്‍ വിപണിയിലുള്ളത്. ട്രംപിന്റെ പുതിയ ചുങ്കപ്പോരിനെ തുടര്‍ന്നുള്ള ആശങ്കയില്‍ തന്നെ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുക. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരേണ്ടതാണ്.