സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവന് 80,000ന് മുകളിൽ സ്വർണവിലയെത്തി.ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 80880 രൂപയായി. ഇന്ന് മാത്രം സ്വർണത്തിന് 1000 രൂപ കൂടി. ഒരു ഗ്രാമ സ്വർണത്തിന് 10110 രൂപയായാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 79880 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. സെപ്തംബര്‍ 1-ാം തീയതി രേഖപ്പെടുത്തിയ 77,460 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില.
ഇന്നൊരൊറ്റ പവന്റെ ആഭരണം വാങ്ങാൻപോലും മിനിമം കൊടുക്കേണ്ടത് 87,530 രൂപ. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും കുറഞ്ഞത് 5% പണിക്കൂലിയും ചേർത്തുള്ള വാങ്ങൽത്തുകയാണിത്.ഒറ്റ ഗ്രാം സ്വർണാഭരണത്തിന് ഇതുപ്രകാരം മിനിമം 11,000 രൂപയ്ക്കടുത്തും നൽകണം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം കേരളത്തിൽ ഗ്രാമിന് 895 രൂപയും ഗ്രാമിന് 7,160 രൂപയും കൂടി. ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയുമാണ് ഈ വിലക്കുതിപ്പ് നിരാശരാക്കുന്നത്.
സ്വര്‍ണത്തിൻ്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിൻ്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.
സ്വർണവിലയിലുണ്ടായ ചരിത്ര മുന്നേറ്റം
∙ 1925 : 13.75
∙ 1940 : 26.77
∙ 1950 : 72.75
∙ 1970 : 135.30
∙ 1980 : 975
∙ 1995 : 3,432
∙ 2000 : 3,212
∙ 2010 : 12,280
∙ 2015 : 19,760
∙ 2020 : 32,000
∙ 2023 : 44,000
∙ 2024 : 50,200
∙ 2025 : 80,880