സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ്

01:00 PM Jul 08, 2025 | AVANI MV

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. പവന് 400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,480 രൂപയാണ്. കഴിഞ്ഞ ദിവസം 400 രൂപ ഇടിഞ്ഞ നിരക്കാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ കൂടി 9060 രൂപയിലെത്തി. ജൂലൈ മാസം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. രാജ്യാന്തര വില ഔൺസിന് 3,310 ഡോളർ നിന്ന് 3,330 ഡോളറിലേക്ക് ഉയർന്നു.

ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,884 രൂപയും പവന് 79,072 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,413 രൂപയും പവന് 59,304 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 120 രൂപയും കിലോഗ്രാമിന് 1,20,000 രൂപയുമാണ്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 90,600 രൂപ വരെ ചിലവ് വരും. അഞ്ച് പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം.