
സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റ ദിവസം കൊണ്ട് ഒരു പവൻ സ്വർണ്ണത്തിന് 1360 രൂപയാണ് കുറഞ്ഞത്. ഈ വർഷത്തെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവുകളിലൊന്നാണിത്. ഇന്നലെ 91,040 രൂപയായിരുന്ന ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് 89,680 രൂപയായി കുറഞ്ഞു. ഇന്നത്തെ വില ഇടിവിന് ശേഷം ഒരു ഗ്രാം സ്വർണ്ണത്തിന്റെ നിരക്ക് 11,210 രൂപയായി മാറി.
വിപണിയിലെ ഈ വലിയ മാറ്റം ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ കരുത്തുമാണ് ആഭ്യന്തര വിപണിയിൽ സ്വർണ്ണവില കുറയാൻ പ്രധാന കാരണം. സ്വർണ്ണവില ഇനിയും കുറയുമോ എന്ന ആകാംഷയിലാണ് നിക്ഷേപകരും സാധാരണക്കാരും.