കുത്തനെ ഇടിഞ്ഞ് സ്വർണ വില

12:50 PM Oct 23, 2025 | AVANI MV



കൂടിയതുപോലെ തന്നെ താഴേക്കിറങ്ങി സ്വർണ്ണനിരക്ക്. ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലുമെത്തി. ഇന്നലെ രാവിലെ 93,280 രൂപയായിരുന്ന സ്വർണ്ണനിരക്ക് ഉച്ചയോടെ 92,320 രൂപയിലെത്തിയിരുന്നു.  ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് 17,21 തീയതികളിലായിരുന്നു. രണ്ട് ദിവസവും 97,360 എന്ന റെക്കോർഡ് നിരക്കായിരുന്നു ഒരു പവൻ സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്.   

 ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലും സർവ്വകാല റെക്കോർഡിലുമായിരുന്നു ഇന്ന് രാവിലത്തെ സ്വർണവ്യാപാരം. രാവിലെ ഒരു പവന് 97,360 രൂപയും ഒരു ഗ്രാമിന് 12,170 രൂപയുമായിരുന്നു.