ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ പതിവാണ്. പലപ്പോഴും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പെട്ടന്ന് വഴി അവസാനിച്ചുപോയ അനുഭവം മിക്കവര്‍ക്കും ഉണ്ടാകുകയും ചെയ്തിട്ടുണ്ടാകാം. ആപ്പ് ഉപയോഗിക്കുന്ന രീതിയിലെ പ്രശ്നങ്ങള്‍ കാരണമായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സംഭവിക്കുക. എന്തായാലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ഇനി കൂടുതല്‍ അലേര്‍ട്ടുകള്‍ ലഭിക്കും.
ആക്സിഡൻ്റ് ബ്ലാക്ക് സ്പോട്ടുകള്‍ നിങ്ങളുടെ പാതയിലുണ്ടെങ്കില്‍ അത് ഇനി വേഗം ഗൂഗിള്‍ മാപ്പ് പറഞ്ഞു തരും. ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത് ദില്ലീ ട്രാഫിക് പൊലീസാണ്. 2024 ല്‍ വാഹനാപകടങ്ങള്‍ സംഭവിച്ച 1,132 സ്പോട്ടുകളാണ് ആക്സിഡൻ്റ് ബ്ലാക്ക് സ്പോട്ടായിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ സംഭവിച്ച അപകടങ്ങളില്‍ അഞ്ഞൂറോളം ആളുകള്‍ മരിച്ചതായിട്ടാണ് കണക്ക്.ദേശീയ പാത ശൃംഖലയില്‍ അപകടങ്ങളുടെ തോത് വെച്ച് 5,800-ലധികം ബ്ലാക്ക് സ്പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. പത്തുശതമാനത്തോളം റോഡപകടങ്ങള്‍ ഈ വര്‍ഷം കുറയ്ക്കാനുള്ള പദ്ധതിയിലാണ് അധികാരികള്‍.