
സർക്കാർ ആശുപത്രികളിലെ ഈ ക്യൂ ഒഴിവാക്കാൻ പോംവഴികളൊന്നുമില്ലേ. ഉണ്ടന്നേ. ഒ പി ടിക്കറ്റിന് വേണ്ടി ക്യൂ നിൽക്കാതെ വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഇന്നുണ്ട്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് eHealth kerala യുടെ വെബ്‌സൈറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്ത് ഒരു പെർമനന്റ് UHID, C Universal health ID ക്രിയേറ്റ് ചെയ്യുകയെന്നത് മാത്രമാണ്.
ആധാർ ഐഡി കൊടുത്ത് ഒ ടി പി എന്റർ ചെയ്തു ഇത്തരത്തിലൊരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ നിമിഷങ്ങൾ മാത്രം മതി. ഈ രജിസ്‌ട്രേഷൻ ഒരിക്കൽ മാത്രം ചെയ്താൽ മതിയാകും. സ്വന്തമായി ചെയ്യാൻ അറിയാല്ലെങ്കിൽ ആശുപത്രികളിൽ ഇത് ചെയ്തു കൊടുക്കുന്ന കൗണ്ടറുകളും ഉണ്ട്.
ഇതിനുശേഷം വെബ്‌സൈറ്റിലൂടെ ലോഗിൻ ചെയ്തു ലിസ്റ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലെ അതാത് വിഭാഗങ്ങളിലെ ഒ പി തെരഞ്ഞെടുത്തു ഡോക്ടറുടെ അപ്പോയിൻമെന്റ് ടോക്കൺ എടുക്കാവുന്നതാണ്. ഇതിന് വേണ്ടി ഒരു ഐഡി ക്രിയേറ്റ് ചെയ്യേണ്ടതുണ്ടോ എന്നാണെങ്കിൽ, പെർമനന്റ് ഐഡി ഉണ്ടാവുന്നതിന്റെ ഗുണം ഇത് മാത്രമല്ല നിങ്ങളുടെ മുൻപുള്ള ചികിത്സ വിവരങ്ങളും ലാബ് റിസൾട്ടുകളും മറ്റു മെഡിക്കൽ രേഖകളും എല്ലാം ഇതിലൂടെ ഏത് സമയവും കാണാനും എടുക്കാനും സാധിക്കും. ഈ കാര്യം എത്രപേർക്ക് അറിയാമായിരുന്നു പൊതുജനം വേണ്ടവിധത്തിൽ അറിയാതെ ഇത്തരം അനേകം പോസിറ്റീവ് കാര്യങ്ങൾ ആരോഗ്യമേഖലയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്നുണ്ട്.