മട്ടന്നൂർ : ഉരുവച്ചാൽ കയനി സ്വദേശിയായ അനിൽ കുമാർ (59) സലാലയിൽ നിര്യാതനായി. കഴിഞ്ഞ രണ്ട് ആഴ്‌ചയായി പക്ഷാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതോടെയാണ് മരണം സംഭവിച്ചത്.
അഞ്ജനം കുഴിക്കൽ വീട്ടിൽ പുത്തൻവീട് അനിൽ കുമാർ 15 വർഷത്തിലേറെയായി സാദ് അൽ മഹയിലെ ഒരു പൊട്രോൾ പമ്പിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഭാര്യ റീജയും, ഒരു മകനും മകളുമുമുണ്ട്.