സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാര്‍ -ഗവര്‍ണര്‍ സമവായ നീക്കം പാളി. സമവായം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനം വൈകിപ്പിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം.
കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തിനായി ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മറ്റി പ്രതിനിധി പിന്മാറി. സര്‍വകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസര്‍ എ സാബു ആണ് പിന്‍മാറിയത്
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മറ്റിയില്‍ നിന്ന് പിന്മാറുന്നതായി എ സാബു ഇ-മെയില്‍ അയച്ചു.ഇതോടെ കഴിഞ്ഞദിവസം പുറത്തിറക്കിയ സെര്‍ച്ച് കമ്മിറ്റി പട്ടിക അസാധുവാകും. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചുരുക്കപ്പട്ടിക നല്‍കിയിരുന്നു. എന്നാല്‍ നിയമനം ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഗവര്‍ണര്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സമവായ നീക്കം പൊളിഞ്ഞത്.