+

മുടിയുടെ അറ്റം പൊട്ടുകയും പിളരുകയും ചെയ്യുന്നുണ്ടോ? പരിഹാര മാര്‍ഗങ്ങള്‍ ഇതാ

]കറുത്തിരുണ്ടതും ഭംഗിയുള്ളതുമായ തലമുടി വളര്‍ത്തിയെടുക്കാന്‍ പല പൊടികൈകളും ചെയ്യുന്നവരാണ് നമ്മള്‍. മുടി വളര്‍ച്ചയെ സ്വാധീനിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ശാരീരികാരോഗ്യത്തിനായി എന്ത് കഴിക്കുന്നു


]കറുത്തിരുണ്ടതും ഭംഗിയുള്ളതുമായ തലമുടി വളര്‍ത്തിയെടുക്കാന്‍ പല പൊടികൈകളും ചെയ്യുന്നവരാണ് നമ്മള്‍. മുടി വളര്‍ച്ചയെ സ്വാധീനിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.
ശാരീരികാരോഗ്യത്തിനായി എന്ത് കഴിക്കുന്നു, നിങ്ങളുടെ തലയോട്ടിയില്‍ എന്ത് പ്രയോഗിക്കുന്നു, സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്നതെല്ലാം മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് അനിവാര്യമായ ഘടകങ്ങളാണ്. പലരിലും പ്രധാനമായും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് മുടിയുടെ അറ്റംപിളരുന്നതും പൊട്ടുന്നതും.ഇതിനെ മറികടക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.

മുടിയില്‍ ജലാംശം നിലനിര്‍ത്തുന്നത് മുടിയുടെ അറ്റം പിളരുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.ശരീരത്തിലുണ്ടാകുന്ന നിര്‍ജലീകരണമാണ് ഇതിന് കാരണം.അതിനായി ജലാംശം നിലനിര്‍ത്തുന്നതിന് ധാരാളം വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്.
പ്രോട്ടീന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, ഫൈബര്‍ ബയോട്ടിന്‍, വിറ്റാമിന്‍ എന്നിവ അടങ്ങിയ സമീകൃത ആഹാരം ദിവസേന കഴിക്കാന്‍ ശ്രദ്ധിക്കണം.അറ്റം പൊട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മുടി ഇടവേളകളിലായി ട്രിം ചെയ്ത് കൊടുക്കുക.ഇത് മുടിക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള കൂടുതള്‍ കേടുപാടുകള്‍ ഒഴിവാക്കുന്നതിന് ഇടയാകും.

മുടി കഴുകിയശേഷം പകുതി ഉണങ്ങുമ്പോള്‍ കെട്ടഴിക്കാന്‍ കുറച്ചു സമയം ചിലവാക്കുക. നനഞ്ഞ മുടി ചീവുന്നത് മൃദുവായിയും ആയിരിക്കണം.തലയണ കവര്‍ സില്‍ക്ക് കൊണ്ടുള്ളതാണെങ്കില്‍ വളരെ നല്ലത്. തലയിണ കവറിലെ തുണി കട്ടിയുള്ളതാണെങ്കില്‍ ഘര്‍ഷണം ഉണ്ടാവാനും മുടി പൊട്ടാനും സാധ്യതയുണ്ട്. മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതില്‍ ഏറ്റവും വലിയ ഘടകമാണ്ബ്ലോഡയറുകള്‍, ഫ്‌ലാറ്റ് അയണ്‍ കേളിംഗ് വാണ്ടുകള്‍ എന്നിവ. ഇവ പരമാവധി ഒഴിവാക്കണം. മുടിയില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഷാംപൂ ഇടുന്നത് നല്ലതാണെങ്കിലും സള്‍ഫേറ്റ് രഹിതമായ മൈല്‍ഡ് ഷാംപുകള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

facebook twitter