+

തല കട്ടിലില്‍ ഇടിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു, തുടര്‍ച്ചയായ പീഡനം സഹിക്കാനാകാത്തതിനാല്‍ മരിക്കുന്നു ; ഭര്‍തൃവീട്ടില്‍ 24 കാരിയായ അധ്യാപിക ആത്മഹത്യ ചെയ്തു

ആറ് മാസം മുന്‍പാണ് ശ്രീവിദ്യയും വില്ലേജ് സര്‍വേയറായ രാംബാബുവും വിവാഹിതരായത്.

ഗാര്‍ഹിക പീഡനത്തെ കുറിച്ച് കുറിപ്പെഴുതി വച്ച് 24കാരി ആത്മഹത്യ ചെയ്തു. സ്വകാര്യ കോളജിലെ അധ്യാപികയായിരുന്ന ശ്രീവിദ്യയാണ് മരിച്ചത്. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. 'ഇത്തവണ നിനക്ക് രാഖി കെട്ടാന്‍ എനിക്ക് കഴിഞ്ഞെന്ന് വരില്ല' എന്ന് സഹോദരന് കുറിപ്പെഴുതി വച്ചാണ് ശ്രീവിദ്യ ജീവനൊടുക്കിയത്.


ആറ് മാസം മുന്‍പാണ് ശ്രീവിദ്യയും വില്ലേജ് സര്‍വേയറായ രാംബാബുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ മുതല്‍ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് ശ്രീവിദ്യ കുറിപ്പില്‍ വിശദീകരിച്ചു. രാംബാബു മദ്യപിച്ച് വീട്ടില്‍ വരാറുണ്ടായിരുന്നെന്നും ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്നും ശ്രീവിദ്യ എഴുതി. തന്നെ ഒന്നിനും കൊള്ളാത്തവള്‍ എന്ന് മറ്റൊരു സ്ത്രീയുടെ മുന്നില്‍ വെച്ച് പരിഹസിച്ചു. തല കട്ടിലില്‍ ഇടിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നും കുറിപ്പില്‍ പറയുന്നു.

തുടര്‍ച്ചയായ പീഡനങ്ങളില്‍ മനംനൊന്താണ് താന്‍ ഈ കടുംകൈ ചെയ്യുന്നതെന്നും ശ്രീവിദ്യ എഴുതി. ശ്രീവിദ്യയുടെ മരണത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

facebook twitter