ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഡോ. എലിസബത്ത് ഉദയന്‍. ഒരു ഘട്ടത്തില്‍ വിഷമം താങ്ങാന്‍ പറ്റാതെ ചെയതാണെന്നും എലിസബത്ത് പറയുന്നു.അതോടൊപ്പം താന്‍ ആശുപത്രി വിട്ടതായും ഉടനെ നാട്ടിലേക്ക് തിരിച്ചെത്തുമെന്നും എലിസബത്ത് പങ്കുവെച്ച് പുതിയ വീഡിയോയില്‍ പറയുന്നു.
ഡിസ്ചാര്‍ജ് ആയി. കുറച്ച് ദിവസത്തിനുളളില്‍ നാട്ടില്‍ വരും. ചിരിച്ച മുഖത്തോടെ മാത്രം വീഡിയോ ചെയ്യണം എന്നൊരു തീരുമാനമെടുത്തിട്ടുണ്ട്. അല്ലെങ്കില്‍ വീഡിയോ ചെയ്യില്ല. സോറി കുറേ പേര്‍ മെസേജ് അയച്ചിരുന്നു. ചിലര്‍ അവരുടെ കയ്യു, കാലും വിറച്ചു, എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയാണെന്ന് പറഞ്ഞു.
സോറി എനിക്ക് വിഷമം താങ്ങള്‍ പറ്റിയില്ല. അതൊന്നും ഒരു ന്യായീകരണമല്ല. എനിക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി. സോറി കൊണ്ടൊന്നും മറയ്ക്കാനാകില്ല. എന്തൊക്കെ വിഷമം വന്നാലും പൊരുതണം. ചെറിയ ചെറിയ സന്തോഷങ്ങളാണെങ്കിലും അതിനെ അപ്രിഷിയേറ്റ് ചെയ്യാന്‍ പഠിക്കണം ശ്രമിക്കുന്നുണ്ട്. എലിസബത്ത് പറഞ്ഞു.