+

വിവാഹം കഴിക്കാന്‍ 21 വയസുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു ; 19 കാരന്‍ ജീവനൊടുക്കി

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവാഹം നീട്ടിവയ്ക്കാന്‍ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തില്‍ 19 കാരന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ദോമ്പിവില്‍ ഗ്രാമത്തിലാണ് സംഭവം. ജാര്‍ഖണ്ഡില്‍ നിന്നുള്ള 19കാരനും സ്വന്തം നാട്ടിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.
വിവാഹം കഴിക്കാനുള്ള താല്‍പര്യം വീട്ടിലറിയിച്ചെങ്കിലും നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രായമായ 21 വയസുവരെ കാത്തിരിക്കാന്‍ കുടുംബം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മാനസികമായി തളര്‍ന്ന 19 കാരന്‍ ജീവനൊടുക്കുകയായിരുന്നു.


നവംബര്‍ 30ന് വീട്ടിനുള്ളില്‍ ഷാളില്‍ തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

facebook twitter