+

ഹെൽത്തി ആൻഡ് ടേസ്റ്റി യായി ഒരു ബീറ്റ്‌റൂട്ട് ഉപ്പുമാവ്

ഹെൽത്തി ആൻഡ് ടേസ്റ്റി യായി ഒരു ബീറ്റ്‌റൂട്ട് ഉപ്പുമാവ്


ആവശ്യ സാധനങ്ങൾ:

റവ – 1 കപ്പ്
ബീറ്റ്റൂട്ട് – 1 എണ്ണം, ഗ്രേറ്റ് ചെയ്തത്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
സവാള – 1 ചെറുതായി അരിഞ്ഞത്
തക്കാളി – ഒന്നിന്റെ പകുതി
പച്ചമുളക് – 2 എണ്ണം
വറ്റല്‍മുളക് – 1എണ്ണം

ഉണ്ടാക്കുന്ന വിധം:

റവ നെയ്യിൽ വറുത്ത് മാറ്റി വെയ്ക്കുക. ശേഷം ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊടിച്ചെടുക്കുക, ശേഷം അതിലേക്ക് വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ശേഷം സവാള, തക്കാളി, പച്ചമുളക്, ബീറ്റ്റൂട്ട് എന്നിവ ഇട്ട് കുറച്ച് നേരം അടച്ചു വച്ച് വേവിക്കുക. ഇനി വറുത്ത് വെച്ച റവ അതിലേക്ക് ഇട്ട് നന്നായി ജോയിപ്പിക്കുക. നന്നായി യൊഴിപ്പിച്ച കഴിഞ്ഞാൽ അതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് കൊടുക്കുക. പാകത്തിന് ഉപ്പ് ഇട്ട ശേഷം നന്നായി മിക്സ് ചെയ്ത് അടച്ചു വച്ച് വേവിച്ചെടുക്കാം. രുചികരമായ ബീറ്റ്റൂട്ട് ഉപ്പുമാവ് റെഡി.

facebook twitter