
തിരുവനന്തപുരം:സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി വി സന്ദേശ് ഹൃദയാഘാതം മൂലം ഡ്യൂട്ടിക്കിടെ അന്തരിച്ചു
പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. .2002-2003 ലെ കാലഘട്ടത്തില്‍ തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലെ കോളേജ് യൂണിയന് ചെയര്‍മാനായിരുന്ന പി വി സന്ദേശ്.
തൃശൂർ നെടുപുഴയിലെ വനിതാ പോളിടെക്നിക്കിനടുത്താണ് വീട്. പൊന്നേംമ്ബാറ വീട്ടില്‍ പരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ്. ഭാര്യ: ജീന എം വി. മക്കള്‍: ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങള്‍: സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനില്‍. സംസ്കാരം ഇന്ന്