തിരുവനന്തപുരം : സംസ്ഥാനത്ത് പല ഇടങ്ങളിലും സൂര്യരശ്മിയിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മാർച്ച് 9 ന് രാവിലെ പ്രസിദ്ധീകരിച്ചതനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്നിവിടങ്ങളിലെ സൂചിക എട്ടാണ്. അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥയാണിത്.
എട്ടുമുതൽ പത്ത് വരെയാണ് സൂചിക എങ്കിൽ ഓറഞ്ച് മുന്നറിയിപ്പാണ് നൽകുന്നത്. 11-ന് മുകളിലാണ് ഇതിൽ ഏറ്റവും ഗുരുതര സാഹചര്യം. ചുവപ്പ് മുന്നറിയിപ്പ് ആണ് ആ സമയം നൽകുക. ആറുമുതൽ ഏഴുവരെ മഞ്ഞ മുന്നറിയിപ്പാണ്.
കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പൊന്നാനി എന്നിവിടങ്ങളിൽ ഏഴാണ് സൂചിക. അതേസമയം, 14 ജില്ലകളിൽ സ്ഥാപിച്ച അൾട്രാവയലറ്റ് മീറ്ററുകളിൽനിന്ന് ദിവസവും വികിരണത്തിന്റെ സൂചിക പ്രസിദ്ധീകരിക്കാറുണ്ട്.
Trending :