ഖത്തറില്‍ കനത്ത ചൂടിന് വൈകാതെ ശമനമുണ്ടാകുമെന്ന് പ്രതീക്ഷ

12:55 PM Aug 25, 2025 | Suchithra Sivadas

എല്ലാ വര്‍ഷവും ഓഗസ്റ്റ് 24-ന് പുലര്‍ച്ചെ കിഴക്ക് ദിശയില്‍ ഉദിക്കുന്ന സുഹൈല്‍ നക്ഷത്രം, ചൂടുകാലം അവസാനിക്കുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ അറേബ്യന്‍ ഉപദ്വീപില്‍ പുതിയൊരു കാലാവസ്ഥാ കാലഘട്ടത്തിന് തുടക്കമാകുമെന്ന് ഖത്തര്‍ കലണ്ടര്‍ പ്രതിനിധികള്‍ അറിയിച്ചു. 
വരും ദിവസങ്ങളില്‍ ചൂടിന്റെ തീവ്രത ക്രമേണ കുറഞ്ഞു തുടങ്ങും. രാത്രി കാലഘട്ടങ്ങളിലായിരുന്നു ഇത് കൂടുതല്‍ അനുഭവപ്പെടുക. രാത്രിയുടെ ദൈര്‍ഘ്യം നീളുകയും പകല്‍ സമയം കുറയുകയും ചെയ്യും. അതിനിടെ പെട്ടെന്ന് ചൂടിന് ശമനമുണ്ടാകില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. പതിയെ രാജ്യം ശൈത്യകാലത്തിലേക്ക് കടക്കും. നവംബറോടെ രാജ്യം അതിശൈത്യത്തില്‍ അമരും.