ഖത്തറില്‍ പല സ്ഥലങ്ങളിലും കാറ്റും ഇടിമിന്നലോടു കൂടിയ കനത്ത മഴയും

01:14 PM Aug 11, 2025 | Renjini kannur

ഖത്തറില്‍ കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി രാജ്യത്തെ ചില ഭാഗങ്ങളില്‍ വേനല്‍ മഴ പെയ്തു. ശനിയാഴ്ച ഖത്തറിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ശഹാനിയയില്‍ ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ മഴ ലഭിച്ചു.മഴ ഏറെനേരം നീണ്ടുനിന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ശനിയാഴ്ച രാജ്യത്ത് ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പകല്‍ സമയത്തും നേരിയ തോതില്‍ ചില ഭാഗങ്ങളില്‍ മഴ പെയ്തിരുന്നു. ഞായറാഴ്ച വൈകിട്ടും വടക്കൻ മേഖലകളില്‍ ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് ഉയർന്ന അന്തരീക്ഷ താപനില തുടരുകയാണ്.