യുപിയില്‍ അമിത വേഗതയില്‍ എത്തിയ കണ്ടെയ്‌നര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചു; 8 മരണം

08:34 AM Aug 25, 2025 | Suchithra Sivadas

ഉത്തര്‍പ്രദേശില്‍ വാഹനാപകടം. 8 മരണം , 43 പേര്‍ക്ക് പരുക്കേറ്റു. ട്രാക്ടര്‍ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. കസ്‌കഞ്ചില്‍ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്നു ട്രാക്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഒരു കുട്ടിയും രണ്ട് സ്ത്രീകളും അപകടത്തില്‍പ്പെട്ടു.

അമിത വേഗതയില്‍ എത്തിയ കണ്ടെയ്‌നര്‍ ട്രക്കിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു. ട്രക്ക് കസ്റ്റഡിയിലെടുത്തുവെന്നും ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹര്‍ എസ്എസ്പി ദിനേശ് കുമാര്‍ സിംഗ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.