ഹിജാബ് വിവാദം ; കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത്, കുട്ടിയുടെ പഠിപ്പ് മുടക്കിയത് തെറ്റെന്ന് പി കെ കുഞ്ഞാലിക്കുട്ടി

07:27 AM Oct 18, 2025 | Suchithra Sivadas

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതുവരെ കേരളത്തില്‍ സംഭവിച്ചിട്ടില്ലാത്ത കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം കുട്ടിയുടെ വിദ്യാഭ്യാസം മുടക്കിയത് നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞു. പൊതു സമൂഹം ഇത്തരം കാര്യങ്ങള്‍ നിരുത്സാഹപ്പെടുത്തണം. നിയമം അനുസരിച്ച് വരണമെന്നാണ് പറഞ്ഞത്. എന്ത് നിയമമാണ് അതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തലയിലെ ഒരു മുഴം തുണി കണ്ടാല്‍ പേടിയാകും, നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യഭ്യാസം മുടക്കിയത് വളരെ വളരെ നിര്‍ഭാഗ്യകരമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.