ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

09:05 AM Sep 09, 2025 |


ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് . ഉച്ചയ്ക്ക് 1.15ന് ആറന്മുള സത്രക്കടവിൽ റവന്യുമന്ത്രി കെ രാജൻ ജലമേള ഉദ്ഘാടനം ചെയ്യും.51 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ അണിനിരക്കുന്നത്.

 A ബാച്ചിൽ 35 പള്ളിയോടങ്ങളും B ബാച്ചിൽ 16 പള്ളിയോടങ്ങളും മത്സരിക്കും. 16 ഹീറ്റ്സുകളിലായാണ് മത്സരങ്ങൾ. ഓരോ ബാച്ചിലും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന 4 പള്ളിയോടങ്ങൾ ഫൈനലിൽ മത്സരിക്കും.

രാവിലെ 9 മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് സത്രം കടവിലേക്ക് ഭദ്രദീപ ഘോഷയാത്ര നടക്കും. 10 മണിക്ക് പത്തനംതിട്ട ജില്ലാ കളക്ടർ പതാക ഉയർത്തും. 1.30ന് പള്ളിയോടങ്ങളുടെ ഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളംകളി ആരംഭിക്കും