ഫേസ്ബുക്ക് വഴി പാകിസ്ഥാന്‍ യുവതിയുമായി പ്രണയം ; വിവാഹം കഴിക്കാന്‍ അനധികൃതമായി അതിര്‍ത്തി കടന്ന യുവാവ് പിടിയില്‍

08:00 AM Jan 03, 2025 | Suchithra Sivadas

ഫേസ്ബുക്ക് വഴി പാകിസ്ഥാന്‍ യുവതിയുമായി പ്രണയത്തിലായ യുവാവ് അനധികൃതമായി അതിര്‍ത്തി കടന്നതിന് പിന്നാലെ പാക് ജയിലില്‍. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദല്‍ ബാബു (30)വാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാന്‍ അതിര്‍ത്തി കടന്നത്. തുടര്‍ന്ന് യുവതി വിവാഹം കഴിക്കാന്‍ താതപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീന്‍ ജില്ലയില്‍ വെച്ചായിരുന്നു അറസ്റ്റ്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സന റാണി എന്ന യുവതിയെ തേടിയാണ് ബാദല്‍ ബാബു അതിര്‍ത്തി കടന്നത്. എന്നാല്‍ രണ്ടര വര്‍ഷമായി തങ്ങള്‍ സുഹൃത്തുകള്‍ മാത്രമാണെന്നും വിവാഹ?ത്തിന് തനിക്ക് താല്‍പര്യമില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു. ആ?ഗ്‌സറ്റിലാണ് ബാദല്‍ ബാബു യുവതിയെ കാണാന്‍ വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് രേഖകളിലാതെ ഇയാള്‍ അതിര്‍ത്തി കടക്കുകയായിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജനുവരി 10 ന് കേസ് വീണ്ടും പരി?ഗണിക്കും