അനധികൃതമായി സർവീസ് നടത്തുന്നവരെ കണ്ടെത്തി ഒഴിവാക്കുന്നതിനാണ് ജില്ലയില്‍ ജീപ്പ് സഫാരിക്ക് നിയന്ത്രണമേർപ്പെടുത്തിയതെന്ന് ജില്ലാ കലക്ടർ വി വിഘ്നേശ്വരി.അപാകതകള്‍ പരിഹരിച്ച് 15 ദിവസത്തിനുള്ളില്‍ ജീപ്പ് സവാരികള്‍ പുനരാരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.
ജൂലൈ 5നായിരുന്നു ജില്ലയിലെ ജീപ്പ് സവാരി നിരോധിച്ചുള്ള കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയത്. ഇതേത്തുടർന്ന് വലിയ പ്രതിഷേധങ്ങളാണുണ്ടായത്. അനധികൃതമായി നടത്തിയ ഓഫ് റോഡ് യാത്രക്കിടെ സഫാരി ജീപ്പ് മറിഞ്ഞ് മൂന്നാർ പോതമേട് ഒരു വിനോദ സഞ്ചാരി മരിച്ച സംഭവത്തെത്തുടർന്നായിരുന്നു ജീപ്പ് സവാരി നിരോധിച്ചുള്ള കളക്ടറുടെ ഉത്തരവ്.
എന്നാല്‍ ഉത്തരവ് പുന പരിശോധിക്കണമെന്ന് ജീപ്പ് തൊഴിലാളികളുടെ ആവശ്യപ്പെട്ടിരുന്നു. നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് അനിശ്ചിതകാലത്തേക്കള്ള എന്ന പ്രതിഷേധങ്ങളെ തുടർന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. നിരോധനം ലംഘിച്ച് സഫാരി നടത്തിയാല്‍ 2005-ലെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള നടപടി നേരിടണം.ഇതിനൊപ്പം പോലീസും മോട്ടോർ വാഹന വകുപ്പും കേസെടുക്കും.