ഹമാസ് മനുഷ്യകുരുതി തുടര്‍ന്നാല്‍ ഉന്മൂലനം ചെയ്യുകയല്ലാതെ വേറെ മാര്‍ഗമില്ല'; ഡോണള്‍ഡ് ട്രംപ്

07:28 AM Oct 17, 2025 |


ഗാസയിലെ മനുഷ്യകുരുതി ഹമാസ് തുടര്‍ന്നാല്‍ ഉന്മൂലനം ചെയ്യുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹമാസ് നടത്തുന്ന കൊലപാതകങ്ങള്‍ സമാധാനക്കരാറിന്റെ ഭാഗമല്ലെന്നും ട്രംപ്. എക്സിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഗാസയില്‍ എതിര്‍ സംഘാംഗങ്ങളെ വധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് വ്യക്തമാക്കി.

ഹമാസ് ആയുധം കൈവെടിഞ്ഞില്ലെങ്കില്‍ തങ്ങള്‍ അവരെ നിരായുധീകരിക്കുമെന്നും അത് ചിലപ്പോള്‍ രക്തരൂക്ഷിതമായിരിക്കുമെന്നും ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഇസ്രയേലുമായി സഹകരിച്ചുവെന്ന് ആരോപിച്ച് പലസ്തീനികളെ ഹമാസ് പരസ്യമായി വധിച്ചിരുന്നു. ''നിരപരാധികളായ പലസ്തീന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണം'' നിര്‍ത്താന്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സേനയുടെ കമാന്‍ഡര്‍ പരസ്യമായി ഹമാസിനോട് ആവശ്യപ്പെട്ടു.