ട്രംപ് നികുതി വര്‍ധിപ്പിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും ; യൂറോപ്യന്‍ യൂണിയന്‍

07:55 AM Feb 04, 2025 | Suchithra Sivadas

യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്.

 ഭീഷണി ഇങ്ങോട്ട് വേണ്ടെന്ന് വ്യക്തമാക്കിയ യൂറോപ്യന്‍ യൂണിയന്‍, ട്രംപ് നികുതി വര്‍ധിപ്പിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി. യൂറോപ്പിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമെല്ലാം ട്രംപിന്റെ ഭീഷണി തള്ളിക്കളഞ്ഞു. യുറോപ്യന്‍ യൂണിയനും തിരിച്ചടിക്കുമെന്ന നിലപാടാണ് നേതാക്കള്‍ വ്യക്തമാക്കിയത്.