+

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ റോഡിൽ ഇറങ്ങിയാൽ മുട്ടൻ പണികിട്ടും; പിഴയില്‍ കുത്തനെ വർധനവ് വരുത്താനാൻ നിർദേശം

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പിഴയില്‍ കുത്തനെ വർധനവ് വരുത്താനാൻ നിർദേശിച്ച്‌ റോഡ് ഗതാഗത മന്ത്രാലയം. മോട്ടോർ വാഹന നിയമത്തിലെ ഒരു കൂട്ടം ഭേദഗതികളിലൂടെ, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കിയാല്‍ ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്നിരട്ടിയും കുറ്റം ആവർത്തിച്ചാല്‍ അഞ്ചിരട്ടിയും പിഴ ഈടാക്കണമെന്നാണ് നിർദേശം

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പിഴയില്‍ കുത്തനെ വർധനവ് വരുത്താനാൻ നിർദേശിച്ച്‌ റോഡ് ഗതാഗത മന്ത്രാലയം. മോട്ടോർ വാഹന നിയമത്തിലെ ഒരു കൂട്ടം ഭേദഗതികളിലൂടെ, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കിയാല്‍ ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്നിരട്ടിയും കുറ്റം ആവർത്തിച്ചാല്‍ അഞ്ചിരട്ടിയും പിഴ ഈടാക്കണമെന്നാണ് നിർദേശം.

നിലവില്‍ ആദ്യ തവണത്തെ കുറ്റത്തിന് 2,000 രൂപയും കുറ്റം ആവർത്തിച്ചാല്‍ 4,000 രൂപയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ. എന്നാല്‍ ഭേദഗതി പ്രകാരം, നിയമലംഘകർ ആദ്യതവണ അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്നിരട്ടിയും കുറ്റം ആവർത്തിച്ചാല്‍ അഞ്ചിരട്ടിയും അടയ്ക്കേണ്ടിവരും. സാധുവായ ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണത്തിലെ വർധനവ് തടയുന്നതിനും നിയമം കൂടുതല്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.

കൂടാതെ, വേഗപരിധിയെക്കുറിച്ചുള്ള ദീർഘകാലമായുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ദേശീയപാതകളിലെയും എക്സ്പ്രസ് വേകളിലെയും വേഗപരിധി കേന്ദ്രം നിശ്ചയിക്കണമെന്നും സംസ്ഥാന പാതകളിലെയും മറ്റ് റോഡുകളിലെയും വേഗപരിധി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

facebook twitter