മൂകാംബിക ക്ഷേത്രത്തിൽ എട്ടുകോടി മൂല്യമുള്ള വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീതസംവിധായകന്‍ ഇളയരാജ

09:06 PM Sep 10, 2025 | Desk Kerala

മംഗളൂരു: മം​ഗളൂരുവിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വജ്രമാടങ്ങിയ കിരീടങ്ങളും, സ്വര്‍ണ്ണവാളും സമർപ്പിച്ച് സംഗീതസംവിധായകന്‍ ഇളയരാജ. മംഗളൂരു: മൂകാംബിക ക്ഷേത്രത്തിൽ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. ഏകദേശം എട്ടുകോടിയോളം രൂപയാണ് ഇവയുടെ മൂല്യമെന്നാണ് വിവരം. മൂകാംബിക ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ കെ എൻ സുബ്രഹ്മണ്യ അഡിഗയുടെയും അച്ഛൻ നരസിംഹ അഡിഗയുടെയും നേതൃത്വത്തിലാണ് സമർപ്പണ ചടങ്ങു നടന്നത്.  മൂകാംബിക ദേവിക്കും,  വീരഭദ്രസ്വാമിക്കും വജ്രമാടങ്ങിയ കിരീടങ്ങളും, വീരഭദ്രസ്വാമിക്ക് സ്വര്‍ണ്ണവാളുമാണ് സമർപ്പിച്ചത്  

 31 വർഷം ജഗദ്‌മാതാവായ മൂകാംബികയുടെ പ്രധാന അർച്ചകരിൽ ഒരാളായിരുന്നു കെ.എൻ നരസിംഹ അഡിഗ. 17 തലമുറകളുടെ പിന്തുടർച്ചയായി ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ കെ.എൻ സുബ്രഹ്മണ്യ അഡിഗയാണ് അർച്ചകൻ. ജാതിമതഭേദമന്യെ ഭക്തജനങ്ങൾ എത്തുന്ന ദക്ഷിണേന്ത്യയിലെ സുപ്രധാനക്ഷേത്രമാണ് മൂകാംബിക.