കുട്ടികളുടെ ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തൂ

08:05 AM May 26, 2025 | Kavya Ramachandran
ആൻറി ഓക്സിഡൻറുകൾ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ, പ്രോട്ടീൻ, ഒമേഗ 6 ഫാറ്റി ആസിഡുകൾ എന്നിവ നെയ്യിൽ അടങ്ങിയിരിക്കുന്നു. അതിനാൽ നെയ്യ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ നെയ്യ് പതിവായി കുട്ടികൾക്ക് കൊടുക്കുന്നത് അവരുടെ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് കുട്ടികളിൽ ഓർമ്മ ശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും നെയ്യ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീനും ആൻറി ഓക്സിഡൻറുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് ശരീരത്തിന് വേണ്ട ഊർജം പകരാനും സഹായിക്കും. വിറ്റാമിൻ ഡിയും കാത്സ്യവും അടങ്ങിയ നെയ്യ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് 
എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും. 
ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും നെയ്യിലുണ്ട്. ആന്റിഓക്സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയ നെയ്യ് ചർമ്മത്തിന് ഈർപ്പവും തിളക്കവും ആരോഗ്യവും നിലനിർത്താനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ നെയ്യ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും