+

കോഴിക്കോട് ഓഫീസ് അസിസ്റ്റന്റ് നിയമനം

സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസി. ഗ്രേഡ് 1 തസ്തികയിലെ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടര്‍ ഡിപ്ലോമ (പി ജി ഡി സി എ)/ ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്/ ഏതെങ്കിലും കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സ്.

കോഴിക്കോട്: സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസി. ഗ്രേഡ് 1 തസ്തികയിലെ രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടര്‍ ഡിപ്ലോമ (പി ജി ഡി സി എ)/ ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്/ ഏതെങ്കിലും കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സ്.

പ്രായപരിധി: ഏപ്രില്‍ 28ന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും). സി ഡബ്ല്യൂ ആര്‍ ഡി എം സ്ഥാപിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ റവന്യൂ അധികാരിയില്‍ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ രണ്ടിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് മുഖേന പെന്‍ഷന്‍ ലഭിക്കുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ മുഴുവന്‍ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ഫോണ്‍: 04952378480.

facebook twitter