+

'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' തീയേറ്ററുകളിൽ; പുതിയ തീയതി

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( UK. OK). ചിത്രം ജൂണ്‍ 20 മുതല്‍ തീയേറ്ററുകളിലെത്തും.

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( UK. OK). ചിത്രം ജൂണ്‍ 20 മുതല്‍ തീയേറ്ററുകളിലെത്തും.

ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, അല്‍ഫോന്‍സ് പുത്രന്‍, ഡോക്ടര്‍ റോണി, മനോജ് കെ.യു., സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും കൂടാതെ ഒരുപാട് പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മൈക്ക്, ഖല്‍ബ്, ഗോളം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിനോജ് പി. അയ്യപ്പനാണ്.

നടന്‍ ശബരീഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് നേരം, പ്രേമം പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന രാജേഷ് മുരുകേശനാണ് ഈണം പകരുന്നത്. എഡിറ്റര്‍-അരുണ്‍ വൈഗ, ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍, കല-സുനില്‍ കുമരന്‍, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം-മെല്‍വി ജെ., പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍സ്-യെല്ലോ ടൂത്ത്‌സ്, അഡ്വര്‍ടൈസിങ്- ബ്രിങ് ഫോര്‍ത്ത്, മാര്‍ക്കറ്റിംഗ്- റമ്പൂട്ടാന്‍, വിതരണം-സെഞ്ച്വറി റിലീസ്, പിആര്‍ഒ-എ.എസ്. ദിനേശ്, അരുണ്‍ പൂക്കാടന്‍. 
 

facebook twitter