ഡൽഹി: സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയതായി കേന്ദ്ര സർക്കാർ. ലോകബാങ്കിന്റെ കണക്കുകൾ ഉദ്ധരിച്ച്, സാമ്പത്തിക സമത്വത്തിൽ ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ അവകാശപ്പെടുന്നു. വരുമാന സമത്വത്തിൽ സ്ലോവാക് റിപ്പബ്ലിക്, സ്ലോവേനിയ, ബെലാറസ് എന്നീ രാജ്യങ്ങൾക്ക് പിന്നിൽ മാത്രമാണ് ഇന്ത്യ.
”സാമ്പത്തിക പുരോഗതി ജനസംഖ്യയിലുടനീളം തുല്യമായി പങ്കിടുന്നത് എങ്ങനെയെന്ന് ഇത് പ്രതിഫലിപ്പിക്കുന്നു. ദാരിദ്ര്യം കുറയ്ക്കുന്നതിനും സാമ്പത്തിക പ്രവേശനക്ഷമത വിപുലീകരിക്കുന്നതിനും ഏറ്റവും ആവശ്യമുള്ളവർക്ക് നേരിട്ട് ക്ഷേമസഹായം നൽകുന്നതിനുമുള്ള ശ്രദ്ധയാണ് വിജയത്തിന് പിന്നിൽ.” സാമൂഹ്യക്ഷേമ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ജിനി സ്‌കോർ ഇപ്പോൾ ചൈന (35.7), യുഎസ്(41.8), എല്ലാ ജി7, ജി20 രാജ്യങ്ങൾ ഉൾപ്പെടെ മിക്ക വികസിത രാജ്യങ്ങളേക്കാളും മുന്നിലാണ്. വരുമാന സമത്വം കൈവരിക്കുന്നതിൽ രാജ്യത്തിന്റെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിലെ മുന്നേറ്റം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.