+

ആലപ്പുഴയിൽ സിഗരറ്റിൽ ഹാഷിഷ് ഓയിൽ പുരട്ടി വലിച്ച യുവാക്കൾ പിടിയിൽ

ആലപ്പുഴയിൽ സിഗരറ്റിൽ ഹാഷിഷ് ഓയിൽ പുരട്ടി വലിച്ച മൂന്നു യുവാക്കളെ പട്ടണക്കാട് പോലീസ് പിടികൂടി. പട്ടണക്കാട് രാധാമാധവത്തിൽ നിധിൻ (29), നികർത്തിൽ സുജിത് (24), പുൽപ്പാറയിൽ ആഷിക് (30) എന്നിവരെയാണ് ഇൻസ്പെക്ടർ ജയന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

തുറവൂർ :ആലപ്പുഴയിൽ സിഗരറ്റിൽ ഹാഷിഷ് ഓയിൽ പുരട്ടി വലിച്ച മൂന്നു യുവാക്കളെ പട്ടണക്കാട് പോലീസ് പിടികൂടി. പട്ടണക്കാട് രാധാമാധവത്തിൽ നിധിൻ (29), നികർത്തിൽ സുജിത് (24), പുൽപ്പാറയിൽ ആഷിക് (30) എന്നിവരെയാണ് ഇൻസ്പെക്ടർ ജയന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

ഞായറാഴ്ച വൈകുന്നേരം ആറിന് പൊന്നാംവെളി കോതകുളങ്ങരയിലായിരുന്നു സംഭവം. യുവാക്കൾ മയക്കുമരുന്ന് ഓയിൽ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസെത്തിയത്. പോലീസെത്തിയപ്പോൾ സിഗരറ്റ് വലിച്ചുനിൽക്കുന്ന യുവാക്കളെയാണ് കണ്ടത്. പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്നു നടത്തിയ ചോദ്യംചെയ്യലിലാണിവർ ഹാഷിഷ് ഓയിൽ സിഗരറ്റിൽ പുരട്ടി വലിച്ചതായി മനസ്സിലാക്കിയത്.

ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തെങ്കിലും മയക്കുമരുന്നിന്റെ ഉറവിടം മനസ്സിലാക്കാൻ കഴിഞ്ഞില്ല. യുവാക്കൾക്ക് ജാമ്യം നൽകിയിട്ടില്ലെന്നും ഇൻസ്പെക്ടർ പറഞ്ഞു. എസ്ഐമാരായ മധുസൂദനൻ, ലതീഷ് കുമാർ, സിപിഒമാരായ അനീഷ്, ശ്രീകുമാർ എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.

Trending :
facebook twitter