+

പഹല്‍ഗാമിന് 16ാം നാള്‍ ഇന്ത്യ മറുപടി നല്‍കി ; രാത്രിയിലുടനീളം ഓപ്പറേഷന്‍ നിരീക്ഷിച്ച് പ്രധാനമന്ത്രി

രാത്രിയുടനീളം മോദി ഓപ്പറേഷന്‍ നിരീക്ഷിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തില്‍. രാത്രിയുടനീളം മോദി ഓപ്പറേഷന്‍ നിരീക്ഷിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൈനിക മേധാവിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു. 

സേന ആക്രമിച്ചത് കൊടും ഭീകരരുടെ താവളങ്ങളാണ്. എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പാക് സൈനിക കേന്ദ്രങ്ങളെയോ സാധാരണ ജനങ്ങളെയോ ലക്ഷ്യമിട്ടിട്ടില്ല. ഭീകരരെ മാത്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. 

ഒന്‍പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. പഹല്‍ഗാമിന് 16ാംനാള്‍ രാജ്യം മറുപടി നല്‍കിയിരിക്കുന്നു. നീതി നടപ്പായി എന്നാണ് കരസേനയുടെ പ്രതികരണം. ഇന്ത്യ തിരിച്ചടിച്ചത് പാകിസ്ഥാനും സ്ഥിരീകരിച്ചു.  ഇന്ത്യന്‍ ആക്രമണത്തില്‍ കരസേന രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരണം നല്‍കും. 

Trending :
facebook twitter