+

ഭീകരരുടെ ' തറവാട്ടില്‍' കയറി ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ; കൊടും ഭീകരന്‍ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളവും തകര്‍ത്ത് ഇന്ത്യന്‍ സൈന്യം

ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട അസര്‍ 2019 മുതല്‍ ഒളിവിലാണ്. 

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ജയ്‌ഷെ, ലഷ്‌കര്‍ താവളങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. സൈന്യം തകര്‍ത്ത ബാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രം കൊടുംഭീകരന്‍ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്‌രികെയിലെ ലഷ്‌കര്‍ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‌രികെ ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് മിസൈല്‍ തൊടുത്തായിരുന്നു ആക്രമണം.

ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ്  ബാവല്‍പൂരിലും മുദ്‌രികെയിലുമുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകര്‍ത്തത്.  

1999-ല്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമായ ഐസി-814-ലെ യാത്രക്കാരെ മോചിപ്പിക്കാന്‍ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസറിനെ വിട്ടയച്ചിരുന്നു. അന്ന് മുതല്‍ ബാവല്‍പൂര്‍ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തന കേന്ദ്രമാണ്. 2000-ലെ ജമ്മു കശ്മീര്‍ നിയമസഭാ ബോംബാക്രമണം, 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2016-ലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലുണ്ടായ ഏറ്റവും വിനാശകരമായ ഭീകരാക്രമണങ്ങളില്‍ ഈ ഗ്രൂപ്പിന് ബന്ധമുണ്ട്. ഇപ്പോള്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട അസര്‍ 2019 മുതല്‍ ഒളിവിലാണ്. 

അതേസമയം, മുരിദ്‌കെ ലാഹോറില്‍ നിന്ന് വെറും 30 കിലോമീറ്റര്‍ അകലെയാണ്, 1990-കള്‍ മുതല്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ താവളമാണ്. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള എല്‍ഇടി ഇന്ത്യയിലെ നിരവധി  ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളാണ്, പ്രത്യേകിച്ച് 26/11 മുംബൈ ഭീകരാക്രമണത്തിന്. ഹൈദരാബാദ്, ബെംഗളൂരു, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ആക്രമണങ്ങളിലും ഈ ഗ്രൂപ്പിന് ബന്ധമുണ്ട്.

Trending :
facebook twitter