ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി; നടപടി കര്‍ശനമാക്കി ഡി.ജി.സി.എ, നാല് ജീവനക്കാരെ പുറത്താക്കി

02:11 PM Dec 12, 2025 | Renjini kannur

ഡൽഹി: ഇന്‍ഡിഗോയില്‍ തുടരുന്ന പ്രതിസന്ധിയില്‍ നടപടി കര്‍ശനമാക്കി ഡി.ജി.സി.എ. കമ്ബനിയുടെ നാല് ഫ്‌ലൈറ്റ് ഓപ്പറേഷന്‍ ഇന്‍സ്‌പെക്ടര്‍മാരെ ഡി.ജി.സി.എ പുറത്താക്കി.ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്.

എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.ആദ്യമായാണ് ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുന്നത്. ഡിജിസിഎയുടെ വീഴ്‌ചയും പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു പറഞ്ഞിരുന്നു.