+

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ആക്രമണം: മൂന്ന് പ്രതികൾ റിമാൻഡിൽ

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾ റിമാൻഡിൽ.

തൃശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾ റിമാൻഡിൽ.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഊരകം പുല്ലൂർ നെല്ലിശേരി വീട്ടിൽ റിറ്റ് ജോബ് (26), ജിറ്റ് ജോബ് (27), പുല്ലൂർ ചേർപ്പുംകുന്ന് സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ രാഹുൽ (26) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു.
 
കഴിഞ്ഞ ദിവസം രാത്രി 9.30 തോടെ റിറ്റ് ജോബ്, അടിപിടിയിൽ പരിക്കേറ്റെന്ന് പറഞ്ഞ് ചികിത്സക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് ജിറ്റ് ജോബിനെയും, രാഹുലിനെയും കൊണ്ട് വരികയും ജിറ്റ് നെ പരിശോധിച്ച ഡോക്ടർ ജിറ്റ്‌ന് ഹെഡ് ഇൻജുറി ഉള്ളതായി സംശയിക്കുന്നതിനാൽ സി.ടി. സ്‌കാൻ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ സമയം നിങ്ങൾ എന്തേ ഇവിടെ സി.ടി. സ്‌കാൻ വയ്ക്കാത്തത് എന്ന് പറഞ്ഞ് ഉച്ചത്തിൽ ബഹളം വെയ്ക്കുകയും  ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും തടയാൻ വന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഡ്യൂട്ടി തടസപ്പെടുത്തുയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് റിറ്റ് ജോബിനെ ആശുപത്രിയിൽ നിന്ന് തന്നെയാണ് പിടികൂടിയത്. റിറ്റ് ജോബിനെയും, രാഹുലിനെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് മതിയായ ചികിത്സ നൽകിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

ഇവരെ മൂന്ന് പേരെയും 24 ന് രാത്രി 9.30 ന് ഇരിങ്ങാലക്കുട ചെറാക്കുളം ബാറിന് മുൻവശത്ത് വെച്ച് 14 ഓളം പേർ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് രാഹുലിന്റെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിറ്റ് ജോബ് ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ  ഒരു വധശ്രമക്കേസിലും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് അടിപിടിക്കേസുകളിലും പ്രതിയാണ്. ജിറ്റ് ജോബ് ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ  ഒരു വധശ്രമക്കേസിലും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്. രാഹുൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ  ഒരു വധശ്രമക്കേസിലും,  ഒരു അടിപിടിക്കേസിലും പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ. കെ..ജെ. ജിനേഷ്, സബ് ഇൻസ്‌പെക്ടർ സോജൻ,  എസ്.ഐ സഹദ്, ജി.എസ്.ഐ. മുഹമ്മദ് റാഷി, ജി.എസ്.സി.പി.ഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending :
facebook twitter