
തെൽ അവീവ്: ഗസ്സ നഗരം പൂർണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിൻറെ പദ്ധതിക്ക് സുരക്ഷാ കാബിനറ്റിൻറെ അംഗീകാരം. ബന്ദികളെ മുഴുവൻ തിരികെ എത്തിക്കുക, ഹമാസിനെ നിരായുധീകരിക്കുക, ഗസ്സ മുനമ്പിൽ ഇസ്രായേലിന്റെ നിയന്ത്രണം, ബദൽ സിവിലിയൻ സർക്കാർ രൂപീകരിക്കുക, സൈനികവത്കരണം എന്നീ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നെതന്യാഹുവിന്റെ അഞ്ച് തത്വങ്ങളും സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു.
ഗസ്സ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനൊപ്പം യുദ്ധമേഖലകൾക്ക് പുറത്തുള്ള സാധാരണക്കാർക്ക് മാനുഷിക സഹായം നൽകാനും ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തയാറാകുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.