വെസ്റ്റ് ബാങ്കിൽ പുതിയ കു​ടി​യേ​റ്റ പ​ദ്ധ​തി പ്രഖ്യാപിച്ച് ഇസ്രായേൽ

07:01 PM Aug 15, 2025 |


റാ​മ​ല്ല: അ​ധി​നി​​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ൽ ഏ​റെ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യ ഇ-1 ​കു​ടി​യേ​റ്റ പ​ദ്ധ​തി അം​ഗീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​സ്രാ​യേ​ൽ ധ​ന​മ​ന്ത്രി ബെ​സ​ലേ​ൽ സ്മോ​ട്രി​ച്ച്. ഇ​സ്രാ​യേ​ലി​ലെ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ​ക്കാ​യി 3000 വീ​ടു​ക​ൾ പു​തു​താ​യി നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കാ​നൊ​രു​ങ്ങു​ന്ന​ത്. വെ​സ്റ്റ് ബാ​ങ്കി​ലെ മാ​ലെ അ​ഡു​മി​മി​ലു​ള്ള കു​ടി​യേ​റ്റ​ങ്ങ​ളെ അ​ധി​നി​വി​ഷ്ട കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി വെ​സ്റ്റ് ബാ​ങ്കി​നെ കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി മു​റി​ച്ചു​മാ​റ്റു​ന്ന​താ​കും. കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലു​ള്ള ഫ​ല​സ്തീ​നി​ക​ൾ​ക്ക് ​വെ​സ്റ്റ് ബാ​ങ്കി​ലെ​ത്താ​ൻ ഇ​തോ​ടെ വ​ഴി​ക​ള​ട​യും.

ക​ടു​ത്ത അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദം​മൂ​ലം പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ-1 ​കു​ടി​യേ​റ്റ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​കാ​തെ കു​രു​ക്കി​ലാ​യി​രു​ന്നു. അ​തി​നി​ടെ, ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ തെ​ക്ക്-​വ​ട​ക്ക​ൻ വെ​സ്റ്റ് ബാ​ങ്കു​ക​ളെ ബ​ന്ധി​പ്പി​ച്ച് ഫ​ല​സ്തീ​നി​ക​ൾ​ക്ക് മാ​ത്ര​മാ​യി റോ​ഡ് നി​ർ​മാ​ണ​വും ഇ​സ്രാ​യേ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന ഹൈ​വേ​യി​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ് നീ​ക്കം. ‘‘ഫ​ല​സ്തീ​ൻ രാ​ജ്യ​മെ​ന്ന ആ​ശ​യ​ത്തെ പൂ​ർ​ണ​മാ​യി കു​ഴി​ച്ചു​മൂ​ടു​ന്ന​താ​ണ് ഇ-1 ​നി​ർ​മാ​ണ പ​ദ്ധ​തി’’​യെ​ന്ന് സ്മോ​ട്രി​ച്ച് പ​റ​ഞ്ഞു.

 ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, കാ​ന​ഡ, ആ​സ്ട്രേ​ലി​യ അ​ട​ക്കം രാ​ജ്യ​ങ്ങ​ൾ അ​ടു​ത്തി​ടെ ഫ​ല​സ്തീ​ൻ രാ​ജ്യ​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ്മോ​ട്രി​ച്ചി​ന്റെ പ്ര​ഖ്യാ​പ​ന​ത്തെ ഖ​ത്ത​ർ അ​പ​ല​പി​ച്ചു. വി​ശാ​ല ഇ​സ്രാ​യേ​ൽ സ്ഥാ​പ​നം ല​ക്ഷ്യ​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം നെ​ത​ന്യാ​ഹു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, ജോ​ർ​ഡ​ൻ, യ​മ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും വി​മ​ർ​ശി​ച്ചു.