+

നിയന്ത്രണം വിട്ട പാഴ്‌സല്‍ വാൻ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിലേക്ക് ഇടിച്ച്‌ കയറി; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട പാഴ്സല്‍ വാൻ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തെത്തുടർന്ന് പാഴ്‌സല്‍ വാൻ ഡ്രൈവർ മരിച്ചു

കൊല്ലം:ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട പാഴ്സല്‍ വാൻ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തെത്തുടർന്ന് പാഴ്‌സല്‍ വാൻ ഡ്രൈവർ മരിച്ചു.എറണാകുളം കണ്ണമാലി കുമ്ബളങ്ങി സ്വദേശി മാക്സണ്‍ ജോസഫ് ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലർച്ചെ അഞ്ചരയോടെ ദേശീയപാതയില്‍ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം. പാഴ്സല്‍ ലോറിയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കഴക്കൂട്ടത്തെ പ്ലാൻ്റില്‍ നിന്നും ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റി പോവുകുകയായിരുന്ന ലോറിയില്‍ എതിർ ദിശയില്‍ വന്ന പാഴ്സല്‍ വാൻ ഇടിച്ചു കയറുകയായിരുന്നു.

facebook twitter