+

കോട്ടൂർ ജ്യോതിസ് കളരി അക്കാദമി അംഗങ്ങൾ സ്വാതന്ത്യദിനത്തിൽകൗമുദി ടീച്ചറുടെ സ്മൃതികുടീരം സന്ദർശിച്ചു

കാടാച്ചിറ കോട്ടൂർ ജ്യോതിസ് അക്കാദമി ഓഫ് മാർഷ്യൽ ആർട്സ്, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

കാടാച്ചിറ : കാടാച്ചിറ കോട്ടൂർ ജ്യോതിസ് അക്കാദമി ഓഫ് മാർഷ്യൽ ആർട്സ്, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. അക്കാദമിയിൽ കോട്ടൂർ പ്രകാശൻ ഗുരുക്കൾ  പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനി കൗമുദി ടീച്ചറുടെ സ്മൃതി കുടിരം സന്ദർശിച്ചു. അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.

ഡോ.എ പി ജെ അബ്ദുൾ കലാം സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡിസ് സംസ്ഥാന പുരസ്‌കാര ജേതാവ് കോട്ടൂർ പ്രകാശൻ ഗുരുക്കൾ 
ഉദ്ഘാടനം ചെയ്തു.സാന്ത്വനം ട്രസ്റ്റ് ചെയർമാൻ ദീപൻ തൈക്കണ്ടി അദ്യക്ഷത വഹിച്ചു.വി പ്രസാദ്, സി അദിൻ പ്രകാശ്,സി റീന, എം കെ അഭിനവ്, പി അഭിനന്ദ്, കെ പ്രണയ, പി അനുശ്രീ, ടി നവജ്യോത്, എസ് യദുനന്ദ് തുടങ്ങിയവർ സംസാരിച്ചു.

facebook twitter