പലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സേനാംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ പൗരന്മാരുടെ ഞെട്ടിക്കുന്ന ആക്രമണം. ബിന്യമിന്‍ മേഖലയിലെ സൈനിക പോസ്റ്റിലുണ്ടായിരുന്ന സൈനികരെ ഇസ്രയേല്‍ പൗരന്മാര്‍ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
സംഭവത്തില്‍ 6 പേരെ അറസ്റ്റ് ചെയ്തു. ഇസ്രയേല്‍ മാധ്യമമായ ജെറുസലേം പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെ ഐ ഡി എഫ് ചീഫ് ഓഫ് സ്റ്റാഫ് എയാല്‍ സാമിര്‍ അപലപിച്ചതായും ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് യേര്‍ ലാപിഡ് ഉള്‍പ്പടെ സംഭവത്തില്‍ അപലപിച്ചിട്ടുണ്ട്.
Trending :