ഐഎസ്ആർഒയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ ഡ്രോൺ നിയന്ത്രണം കർശനമാക്കി

08:37 PM Jul 21, 2025 |


തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)-യുടെ കീഴിൽ തിരുവനന്തപുരത്തും ആലുവയിലും ഉളള എല്ലാ കേന്ദ്രങ്ങളിലും ഡ്രോൺ നിയന്ത്രണം കർശനമാക്കി.

 വിക്രം സാരാഭായ് സ്പേസ് സെൻറ്റർ (VSSC) വേളി/ തുമ്പ, ലിക്വിഡ് പ്രോപ്പൽഷൻ സിസ്റ്റംസ്സ് സെൻറ്റർ (LPSC) വലിയമല , ഐ എസ് ആർ ഒ-ഇനർഷ്യൽ സിസ്റ്റംസ്സ് യുണിറ്റ്(IISU) വട്ടിയൂർക്കാവ്,  അമോണിയം പെർക്ലോറേറ്റ് എക്സ്പിരിമെൻറ്റെൽ പ്ലാൻറ്റ് (APEP) ആലുവ, തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും  ഡ്രോൺ നിരോധിത പ്രദേശത്ത് ഉൾപ്പെടുന്നു.  ഐ എസ് ആർ ഒയുടെ സാമഗ്രികൾക്കും, ജോലി ചെയ്യുന്നവർക്കും, സെൻസിറ്റീവ് പ്രവർത്തനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങളുടെ രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ഡ്രോണുകൾ, ലാൻറ്റേൺ കൈറ്റുകൾ, റിമോട്ട് നിയന്ത്രിത വിമാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം. 

Trending :

പ്രദേശം “ഡ്രോൺ നിരോധിത മേഖലയായി” കേരള ഗവൺമെൻ്റ് ഉത്തരവുകൾ  പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിർദ്ദേശങ്ങളുടെ ലംഘനം ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തുടർ നടപടി കൈക്കൊള്ളുമെന്ന്  വി.എസ്.എസ്.സി അറിയിച്ചു.