+

ചികിത്സയ്ക്കായി മോഹൻലാൽ നൽകിയ തുക ബാബുരാജ് വകമാറ്റിയതായ ആരോപണം ; സരിത നായരുടെ ആരോഗ്യസ്ഥിതി ഇപ്പോഴും സങ്കീർണ്ണമെന്ന് കേരള ഓൺലൈൻ ന്യൂസിനോട് തുറന്ന് പറഞ്ഞ് അമ്മ

നടൻ ബാബുരാജിനെതിരെ ​ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമാണ് സരിതാ നായർ രം​ഗത്ത് എത്തിയിരുന്നത്. ബാബുരാജ് ചതിയനാണെന്നും 'അമ്മ'യുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ആളല്ലെന്നും തന്റെ ചികിത്സാ സഹായത്തിന് മോഹൻലാൽ നൽകിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോൺ കുടിശ്ശിക അടച്ചു തീർത്തെന്നും സരിത ആരോപിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സരിതയുടെ ആരോപണം. 

കണ്ണൂർ : നടൻ ബാബുരാജിനെതിരെ ​ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമാണ് സരിതാ നായർ രം​ഗത്ത് എത്തിയിരുന്നത്. ബാബുരാജ് ചതിയനാണെന്നും 'അമ്മ'യുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ആളല്ലെന്നും തന്റെ ചികിത്സാ സഹായത്തിന് മോഹൻലാൽ നൽകിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോൺ കുടിശ്ശിക അടച്ചു തീർത്തെന്നും സരിത ആരോപിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സരിതയുടെ ആരോപണം. 

ഇപ്പോഴിതാ നേരിട്ട് വന്ന് പ്രതികരിക്കാൻ കഴിയാത്തതിനാലാണ് മകൾ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയതെന്ന് സരിത നായരുടെ അമ്മ ഇന്ദിര ദേവി. തന്റെ മകൾ ഇപ്പോൾ ചികിത്സയിൽ ആണെന്നും ആരോഗ്യനില സങ്കീർണ്ണമാണെന്നും ഇന്ദിര ദേവി കേരള ഓൺലൈൻ ന്യൂസിനോട് പ്രതികരിച്ചു. ബാബു രാജുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ച് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ സരിത തന്നെ നേരിട്ട് വന്ന് പ്രതികരിക്കുമെന്നും അമ്മ വ്യക്തമാക്കി.  

It is alleged that Baburaj diverted the money given by

എഎംഎംഎ തെരഞ്ഞെടുപ്പ് ചർച്ചകൾ പുരോ​ഗമിക്കവെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ ബാബുരാജ്  മത്സരിക്കുന്ന വാർത്ത പുറത്തു വന്നതോടെയായിരുന്നു നടനെതിരെ സരിത നായരുടെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ ‘അമ്മ’ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതിൽ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോൾ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയിൽ എനിക്ക് യാതൊരു റോളും ഇല്ല. ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്. പക്ഷേ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ഒരാൾ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോൾ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന… ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഉള്ളത്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാൾ ചതിയൻ ബാബുരാജ് ആണല്ലോ എന്നത് കൊണ്ട് മാത്രമാണ്, ഇനി അതേപ്പറ്റി പറയാതിരിക്കാൻ ആകില്ല എന്ന് തോന്നിപ്പോയി. 2018 ൽ, അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തിൽ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു. 2018ൽ എന്റെ ചികിത്സയ്ക്കായി മോഹൻലാൽ ബാബുരാജിനെ പണം ഏൽപ്പിച്ചു. ആ പണം എനിക്ക് എത്തിച്ചു തരാതെ വകമാറ്റി സ്വന്തം പേരിൽ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) – യുടെ ലോൺ കുടിശ്ശിക തുക അടച്ച് തീർത്തു ജപ്തി ഒഴിവാക്കി.

എന്നോട് മാത്രമാണോ എന്ന് ഞാൻ അന്വേഷിച്ചു..അല്ല… ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകൾ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നിൽക്കുന്നത്. ദുബായിലെ ഒരു വൻ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്പോർട്ട്, റസിഡൻ്റ് കാർഡ് കോപ്പി ഞാനിവിടെ നൽകുന്നുണ്ട് ആർക്കുവേണമെങ്കിലും പരിശോധിക്കാം.

ഇദ്ദേഹം അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാൻ അറിയില്ല. സ്ത്രീ അഭിനേതാക്കൾ കൂടെ ഉൾപ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആർക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ. സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയർ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്?

ഞാൻ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലർക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു… ആ പരാതി അങ്ങനെ തന്നെ നില നിലനിൽക്കുന്നുണ്ട്… ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ഒരാളല്ല ഈ ബാബുരാജ്.

facebook twitter