ചേരുവകള്‍
    ബ്രൗണ്‍ നിറത്തിലുള്ള ബ്രഡ് (സൈഡ് കട്ട് ചെയ്തത്)- 5 സ്ലൈസ്
    പഞ്ചസാര -1 കപ്പ്
    ഏലക്കായ -4 എണ്ണം
    പാല്‍ (1 കപ്പ് പാല്‍ തിളപ്പിച്ചു കുറുക്കി എടുത്തത് പാട കളയരുത്) -അരക്കപ്പ്
    വെള്ളം -ഒന്നേകാല്‍ കപ്പ്
    റോസ് വാട്ടര്‍ -1 ടേബിള്‍ സ്പൂണ്‍
    നെയ്യ് -1 ടേബിള്‍ സ്പൂണ്‍
    ഓയില്‍ -ആവശ്യത്തിന്
    നാരങ്ങാ നീര് -1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബ്രഡ് മിക്‌സിയില്‍ ചെറുതായി പൊടിച്ചെടുക്കണം. ഒരു ബൗളിലേക്ക് മാറ്റിയശേഷം നെയ്യ് ചേര്‍ത്ത് കുഴയ്ക്കണം. ഇനി 3 ടേബിള്‍സ്പൂണ്‍ പാല്‍ചേര്‍ത്ത് സോഫ്റ്റാകുന്നതുവരെ കുഴയ്ക്കണം. കൈയില്‍ ഒട്ടിപ്പിടിക്കരുത്. ഇത് 10 മിനിറ്റ് മാറ്റിവെയ്ക്കണം. ഇനിയൊരു പാനില്‍ പഞ്ചസാരയില്‍ വെള്ളംചേര്‍ത്ത് തിളപ്പിക്കണം.
ഒത്തിരി കുറുകാന്‍ പാടില്ല. ഇനി ഏലക്ക ചതച്ചത്, റോസ് വാട്ടര്‍ എന്നിവ ചേര്‍ക്കുക. നാരങ്ങാനീരുകൂടി ചേര്‍ത്ത് അടുപ്പില്‍നിന്ന് മാറ്റണം. ശേഷം പാനില്‍ ഓയില്‍ ചൂടാക്കണം. ബ്രെഡ് മിക്‌സ് ചെറിയ ബോള്‍സാക്കണം. നല്ല സ്മൂത്ത് ബോള്‍സാക്കിവേണം എടുക്കാന്‍. അല്ലെങ്കില്‍ എണ്ണയില്‍ വീണാല്‍ പൊട്ടിപ്പോകും.
ബോള്‍സ്, എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുംവരെ ഫ്രൈ ചെയ്‌തെടുക്കുക. ഇത് ചൂടോടെ ഷുഗര്‍ സിറപ്പില്‍ ചേര്‍ക്കണം. ഷുഗര്‍ സിറപ്പ് വളരെ ലോ ഫ്‌ളേമില്‍ വെയ്ക്കുക. രണ്ടു മിനിറ്റ് ചൂടാക്കിയശേഷം അടുപ്പില്‍നിന്നും മാറ്റുക. ഇത് ചൂടോടെയോ തണുപ്പിച്ചോ ഉപയോഗിക്കാം.