+

കുടുംബശ്രീയിൽ ജോലിയവസരം; 40 വയസ് വരെ പ്രായമുള്ളവർക്ക് അവസരം

കുടുംബശ്രീക്ക് കീഴിൽ പുതിയ തൊഴിലവസരം. ട്രൈബർ ആനിമേറ്റർ തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്. താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനമാണ് നടക്കുന്നത്. താൽപര്യമുള്ളവർ ആ​ഗസ്റ്റ് 08ന് മുൻപായി തപാൽ മുഖേന അപേക്ഷ നൽകണം. 


കുടുംബശ്രീക്ക് കീഴിൽ പുതിയ തൊഴിലവസരം. ട്രൈബർ ആനിമേറ്റർ തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്. താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനമാണ് നടക്കുന്നത്. താൽപര്യമുള്ളവർ ആ​ഗസ്റ്റ് 08ന് മുൻപായി തപാൽ മുഖേന അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

കുടുംബശ്രീക്ക് കീഴിൽ ട്രൈബൽ ആനിമേറ്റർ കോ-ഓർഡിനേറ്റർ, ട്രെെബൽ ആനിമേറ്റർ റിക്രൂട്ട്മെന്റ്. താൽക്കാലിക കരാർ നിയമനം. ട്രൈബൽ ആനിമേറ്റർ കോ-ഓർഡിനേറ്ററായി ഒരു ഒഴിവും, ട്രെെബൽ ആനിമേറ്റർ തസ്തികയിൽ വിവിധ ഒഴിവുകളും നിലവിലുണ്ട്. 

പ്രായപരിധി

ട്രൈബൽ ആനിമേറ്റർ കോ-ഓർഡിനേറ്റർ = അപേക്ഷകരുടെ പ്രായപരിധി 20 വയസിനും 45 വയസിനും ഇടയിൽ ആയിരിക്കണം. 

 ട്രൈബൽ ആനിമേറ്റർ = 18നും 40 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

യോ​ഗ്യത

ട്രൈബൽ ആനിമേറ്റർ കോ-ഓർഡിനേറ്റർ 

ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. നിലവിൽ എസ് ടി അനിമേറ്ററായി ജോലി ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും. 

 ട്രൈബൽ ആനിമേറ്റർ 

എട്ടാം ക്ലാസ് വിജയമാണ് അടിസ്ഥാന യോ​ഗ്യത. 

ശമ്പളം

ട്രൈബൽ ആനിമേറ്റർ കോ-ഓർഡിനേറ്റർ = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16000 രൂപയാണ് ശമ്പളമായി ലഭിക്കുക. മാസത്തിൽ 20 പ്രവർത്തിദിനങ്ങൾ കണക്കാക്കി 2000 രൂപ യാത്ര ചെലവിൽ അനുവദിക്കുന്നതാണ്. 

 ട്രൈബൽ ആനിമേറ്റർ = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12000 രൂപ ശമ്പളമായി ലഭിക്കും. ഈ തസ്തികയിൽ കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കുന്നുണ്ട്. മാസത്തിൽ 20 ദിവസമായിരിക്കും പ്രവൃത്തിദിനമായി കണക്കാക്കുക.

അപേക്ഷ

യോ​ഗ്യരായവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോ-ഡാറ്റ, വിദ്യാഭ്യാസ യോഗ്യതകൾ, പ്രായം, പ്രവൃത്തി പരിചയം, ഫോട്ടോ സഹിതമുള്ള വിലാസ തെളിവ് തുടങ്ങിയവ സഹിതം 'ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, പട്ടം, തിരുവനന്തപുരം-695004' എന്ന വിലാസത്തിൽ 2025 ആസ്റ്റ് 08 ന് വൈകുന്നേരം 5.00 മണിക്കോ അതിനുമുമ്പോ ലഭ്യമാക്കണം.

വിശദവിവരങ്ങൾക്ക് www.kudumbashree.org  എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. വെബ്‌സൈറ്റിൽ ഹോം പേജിൽ കോൺടാക്‌സ് എന്ന ടാബിൽ അവസരങ്ങൾ എന്ന പേജിലെ കരിയറിൽ ക്ലിക്ക് ചെയ്ത് വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങൾ തീർക്കുക. 

facebook twitter