ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ അവസ്ഥകൾ തടയാനും നിയന്ത്രിക്കാനും സഹായിക്കുന്നതിനാൽ ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് അപകടസാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് പെെനാപ്പിൾ. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം പറയുന്നു. പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നതിലൂടെ വയറിലെ കൊഴുപ്പിനെ നേരിടാൻ സഹായിക്കും. എൻസൈം മെറ്റബോളിസത്തെ വേഗത്തിലാക്കുമെന്നും കരുതപ്പെടുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനെ ഗുണപരമായി ബാധിക്കുന്നു. ഫുഡ് സയൻസ് ആൻഡ് ബയോടെക്‌നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സൗദി അറേബ്യയിലെയും ഈജിപ്തിലെയും വിദഗ്ധർ നടത്തിയ പഠനത്തിൽ പൈനാപ്പിൾ ജ്യൂസ് അമിതവണ്ണം കുറയ്ക്കുന്നതിന് സഹായകമാണെന്ന് കണ്ടെത്തി. ശരീരഭാരം, ഹെപ്പാറ്റിക് ലിപിഡ് ശേഖരണം, ബോഡി സെറം ലിപിഡ് എന്നിവ കുറയ്ക്കുന്നതിലൂടെ പൈനാപ്പിൾ ജ്യൂസ് ഫാറ്റി ഡയറ്റുമായി ബന്ധപ്പെട്ട അമിതവണ്ണത്തെ അടിച്ചമർത്തുന്നതായി ശ്രദ്ധിക്കപ്പെട്ടു. പൊണ്ണത്തടിയുള്ള എലികളിലെ അഡിപ്പോസൈറ്റുകളുടെ വലുപ്പത്തിലും എണ്ണത്തിലും കുറവുണ്ടാക്കാൻ പെെനാപ്പിൾ ജ്യൂസിന് സാധിച്ചതായി ഗവേഷകർ പറയുന്നു.